ഗള്‍ഫ് എക്സ്ചേഞ്ചിനെ കുറിച്ച്

കടഛ 27001-2013 സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഗള്‍ഫ് എക്സ്ചേഞ്ച് ഖത്തറിലെ പണം കൈമാറ്റ കമ്പനികളില്‍ മുന്‍നിര കമ്പനികളില്‍ ഒന്നാണ്. 1977ല്‍ സ്ഥാപിതമായ കമ്പനിക്ക് 1.6 ദശലക്ഷത്തിലധികം സംതൃപ്തരായ ഉപഭോക്താക്കളുടെ വന്‍ നിരതന്നെയുണ്ട്. ഇതിന്‍റെ സ്ഥാപകനും ചെയര്‍മാനുമായ ശ്രീ. അലി ജാഫര്‍ അല്‍ ഷറാഫിന്‍റെ നേതൃത്വത്തില്‍ പിന്നീട് കാലയളവില്‍ വിദേശ നാണയ വിനിമയ രംഗത്തും സ്വര്‍ണ്ണം വാങ്ങലിലും വില്‍ക്കലിലും അന്താരാഷ്ട്ര പണകൈമാറ്റത്തിലും കമ്പമി പ്രഥമ സ്ഥാനം കൈവരിച്ചിട്ടുണ്ട്.

ഉപഭോക്തൃ സംതൃപ്തിയെന്നത് മറ്റ് കമ്പനികള്‍ക്ക് അഭിലാഷമായി മാറുമ്പോള്‍ ഗള്‍ഫ് എക്സ്ചേഞ്ചിന് അതൊരു യാഥാര്‍ത്ഥമാണ്. ഞങ്ങളുടെ 17 ശാഖകളില്‍ നിന്നുമായി ഇരുപതോളം ഭാഷകള്‍ സംസാരിക്കുന്ന 1,35000 ഉപഭോക്താക്കള്‍ക്ക് വ്യക്തിഗത സേവനങ്ങള്‍ ഒരു മാസം ഞങ്ങള്‍ നല്‍കിവരുന്നു. ലോകം മുഴുവന്‍ വ്യാപിച്ച് വിപുലമായ പങ്കാളികളുടെ സേവന ശൃംഖലയിലൂടെ ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച നിരക്കുകള്‍ നല്‍കാന്‍ ഞങ്ങള്‍ സാധ്യമാകുന്നു. 1991 മുതല്‍ ധനപരമായ നൂതന സാങ്കേതിക ജ്ഞാന സേവന മേഖലയില്‍ നടപ്പാക്കുന്ന മുന്‍നിര ധനകാര്യ സ്ഥാപനമാണെന്ന കാര്യവും അഭിമാനപുരസ്സരം നഞങ്ങള്‍ അറിയിക്കുന്നു.

ഞങ്ങളുടെ മാനവശേഷി മൂലധനത്തില്‍ നിക്ഷേപിക്കുക വഴി സമാനതകളില്ലാത്ത സേവന സൗകര്യം അനുഭവിക്കാന്‍ ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് കഴിയുന്നുവെന്ന് ഞങ്ങള്‍ ഉറപ്പ് വരുത്തുന്നു. കൂടാതെ വിവിധ രാജ്യങ്ങളിലെ ഞങ്ങളുടെ സാന്നിദ്ധ്യവും വിപണന ശൃംഖലകളുടെ വ്യാപനവും ലോകത്ത് എവിടെയാണെങ്കിലും ഞങ്ങള്‍ അവര്‍ക്കൊപ്പെന്ന തോന്നല്‍ അവരില്‍ ഉണ്ടാക്കുന്നു.