Management
Terms of Use

ഗള്‍ഫ് എക്സ്ചേഞ്ച് വെബ്സൈറ്റിലേക്ക് സ്വാഗതം (www.gulfexchange.com.qa)) ഞങ്ങളുടെ വെബ്സൈറ്റ് ഉപയോഗിക്കുന്ന ഏതൊരാളും താഴെ പറയുന്ന കമ്പനിയുടെ നടപടിക്രമങ്ങളും വ്യവസ്ഥകളും പാലിക്കാന്‍ ബാധ്യസ്ഥരാണ്. താഴെ പറയുന്ന വ്യവസ്ഥകള്‍ നിങ്ങള്‍ അനുയോജ്യമായി തോന്നാത്തപക്ഷം സൈറ്റ് നിങ്ങലുടെ സ്വന്തം ഉത്തരവാദിത്വത്തിലായിരിക്കും ഉപയോഗിക്കുന്നതെന്ന് അറിയിച്ചു കൊള്ളുന്നു. നിങ്ങള്‍ സൈറ്റ് ഉപയോഗിക്കുമ്പോഴെല്ലാം നടപടിക്രമങ്ങളും വ്യവസ്ഥകളും വായിച്ചിരിക്കണമെന്ന് ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.

  • വെബ്സൈറ്റില്‍ പ്രവേശിക്കുകവഴി ഗള്‍ഫ് എക്സ്ചേഞ്ച് അത് ഉപയോഗിക്കുന്ന ആള്‍ക്ക് കമ്പനിയുടെ വ്യക്തമായി തിരിച്ചറിയാത്ത വിധത്തിലുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ അനുവദിക്കുകയും അതുവഴി കമ്പനിയുടെ പ്രസക്തമായ വിവരങ്ങള്‍ ലഭിക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നു. ഞങ്ങളുമായി സൈറ്റ് വഴി നിങ്ങള്‍ നല്‍കുന്ന എല്ലാ വിവരങ്ങലും അങ്ങേയറ്റം രഹസ്യമായി സൂക്ഷിക്കും.
  • ഈ വെബ്സൈറ്റ് ഇടയ്ക്കിടെ നവീകരിക്കുന്നതാണ്. ലഭ്യമാകുന്നതിനനുസരിച്ച് പുതിയ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതാണ്. വിവരങ്ങളില്‍ കൃത്യത വരുത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെങ്കിലും നൂറ് ശതമാനം കൃത്യമാണെന്ന് പറയുവാന്‍ കഴിയുകയില്ല.
  • ഗള്‍ഫ് എക്സ്ചേഞ്ചിന്‍റെ അനുബന്ധ പേജുകളും അഭിപ്രായങ്ങളും പുറമെ നിന്നുള്ള പാര്‍ട്ടികളാല്‍ തയ്യാറാക്കപ്പെടുന്നതിനാല്‍ അത് ഗള്‍ഫ് എക്സ്ചേഞ്ചിന്‍റെ അഭിപ്രായമായിരിക്കണമെന്നില്ല.
  • ഈ വെബ്സൈറ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന വസ്തുക്കള്‍ (ഉള്‍പ്പെട്ടിരിക്കുന്നതാണ്, പക്ഷേ പരിമിതപ്പെടുത്തിയതല്ല, ലോഗോ, ഡിസൈന്‍, ലേ ഔട്ട്, രൂപം, ആകൃതി, അതിലെ വരകള്‍) പകര്‍പ്പവകാശമുള്ളവയാണ്. അത് ഗള്‍ഫ് എക്സ്ചേഞ്ചിന്‍റെ രേഖാമൂലമുള്ള അനുവാദമില്ലാതെ മറ്റേതെങ്കിലും ഇലക്ട്രോണിക് മാധ്യമങ്ങളിലോ അച്ചടി മാധ്യമങ്ങളിലോ പ്രസിദ്ധീകരിക്കാന്‍ പാടില്ല.
  • ഈ വെബ്സൈറ്റിന്‍റെ നിയമപ്രകാരമല്ലാത്ത ഉപയോഗങ്ങള്‍ നാശനഷ്ടമായി കണക്കാക്കാനും കുറ്റകൃത്യമായി കണക്കാക്കുന്നതുമാണ്.
  • മുന്‍കൂട്ടി അറിയിക്കാതെ ഈ വെബ്സൈറ്റിന്‍റെ ഉള്ളടക്കം മാറ്റാവുന്നതാണ്