
Privacy Policy
ഒരു ഉപഭോക്താവിന്‍റെയോ ഉദ്ദേശ്യം അഥവാ കക്ഷിയുടെയോ വിവരങ്ങള്‍ ശേഖരിക്കുകയും ഉപയോഗിക്കുകയും വെളിപ്പെടുത്തുകയും കൈകാര്യം ചെയ്യുന്നതും സംബന്ധിച്ചുള്ള നിയമപരമായ പ്രമാണത്തെയോ പ്രസ്താവനയെയോ സ്വകാര്യതാ നയം എന്ന് പറയുന്നു. ഒരു ഉപഭോക്താവിനോ കക്ഷിക്കോ സ്വകാര്യത സംരക്ഷിക്കപ്പെടണമെങ്കില്‍ നിയമ പരമായ ചില നിബന്ധനകള്‍ അയാള്‍ പാലിക്കേണ്ടതുണ്ട്.
ആമുഖം
ഗള്‍ഫ് എക്സ്ചേഞ്ചിന്‍റെ ഒരു സൈറ്റ് സന്ദര്‍ശകനെന്ന നിലയില്‍ നിങ്ങളുടെ രഹസ്യങ്ങള്‍ സംരക്ഷിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. സ്വകാര്യതയുടെ കര്‍ശന നിയമങ്ങളാല്‍ ഞങ്ങള്‍ ബന്ധിതരാണ്. നിയമം വഴി ആവശ്യപ്പെട്ടാലല്ലാതെ നിങ്ങളെ സംബന്ധിക്കുന്ന വിവരങ്ങളൊന്നും ഞങ്ങള്‍ വെളിപ്പെടുത്തുകയില്ല. അല്ലാത്ത പക്ഷം നിങ്ങളുടെ സമ്മതമില്ലാതെ ഒന്നും ഞങ്ങള്‍ വെളിപ്പെടുത്തുകയില്ല.
നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ എങ്ങിനെയാണ് കൈകാര്യം ചെയ്യപ്പെടുന്നതെന്നറിയുവാന്‍ ഈ നിയമാവലി ശ്രദ്ധാപൂര്‍വ്വം വായിക്കുക. ഈ നിയമങ്ങള്‍ മാറ്റങ്ങള്‍ക്ക് വിധേയമാകാമെന്നതിനാല്‍ ഇടയ്ക്കിടെ ഇത് വായിച്ച് മനസ്സിലാക്കേണ്ടതാണ്.
സ്വകാര്യതാ നിയമങ്ങളെക്കുറിച്ച് അറിയണമെന്നുണ്ടെങ്കില്‍ ദയവായി ബന്ധപ്പെടുക.
Customer Care Center
Gulf Exchange
P.O. Box 4847 Doha Qatar
Tel: +974 4438 3222/3
Email: customercare@gulfexchange.com.qa
നിയമാവലി
1. വിവരശേഖരണം
ഈവെബ്സൈറ്റ് താഴെ പറയും പ്രകാരം വിവരങ്ങള്‍ സ്വയമേവ ശേഖരിക്കുന്നു.
- വെബ്സൈറ്റിലെ ഫോറങ്ങള്‍ പൂരിപ്പിക്കുമ്പോള്‍
- നിങ്ങള്‍ ഞങ്ങളുമായി ബന്ധപ്പെടുമ്പോള്‍ അതിന്‍റെ ഒരു രേഖ ഞങ്ങള്‍ സൂക്ഷിക്കുന്നു.
- നിങ്ങള്‍ക്ക് സന്ദര്‍ശിക്കാന്‍ കഴിയുന്ന് വെബ്സൈറ്റുകളിലെ ഉള്ളടക്കത്തില്‍ നിന്നും വിഭവങ്ങളില്‍ നിന്നും മറ്റ് ഉപകരണങ്ങള്‍ക്കും സംഭവിച്ചേക്കാവുന്ന നാശനഷ്ടങ്ങള്‍ക്ക് ഞങ്ങള്‍ ഉത്തരവാദിയായിരിക്കുകയില്ല.
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും
വെബ്സൈറ്റിലൂടെ ഗള്‍ഫ് എക്സ്ചേഞ്ചിന് നിങ്ങള്‍ അയക്കുന്ന ഏതൊരു വിനിമയമോ ആശയമോ അത് ഇലക്ട്രോണിക് മെയിലിലൂടെയായാലും മറ്റേതെങ്കിലും നിലയിലായാലും അത് രഹസ്യ സ്വഭാവമില്ലാത്തതും ഞങ്ങളുടെ ഉടമസ്ഥതയില്‍ പെടാത്തതുമായിരിക്കും. അത് വിവരമാകാം ചോദ്യമാകാം, അഭിപ്രായമാകാം, നിര്‍ദ്ദേശങ്ങളോ, ആശയമോ, സ്വമേധയാ ഞങ്ങള്‍ക്ക് അയക്കുക വഴിയോ, അത് വെബ്സൈറ്റില്‍ രേഖപ്പെടുത്തുക വഴിയോ, നിങ്ങള്‍ ഗള്‍ഫ് എക്സ്ചേഞ്ച് കമ്പനിക്കും വെബ്സൈറ്റിന്‍റെ എല്ലാ ഉപഭോക്താക്കള്‍ക്കും, സ്ഥിരമായി തിരിച്ചു നല്‍ക്കാത്തവിധം, ഉപയോഗിക്കുവാനുള്ള അനുവാദം നല്‍കുകയാണ് ചെയ്യുന്നത്. അതില്‍ മാറ്റം വരുത്താനുംസ ഭംഗി കൂട്ടാനും അതിനെ പകര്‍ത്താനും പ്രസിദ്ധീകരിക്കാനും പരിഭാഷപ്പെടുത്താനും അതിന്‍റെ മറ്റ് രൂപങ്ങള്‍ സൃഷ്ടിക്കാനും മറ്റ് ഏത് രൂപത്തിലും അതിനെ പ്രദര്‍ശിപ്പിക്കാനും നിങ്ങള്‍ അനുവാദം നല്‍കുന്നു. ഞങ്ങള്‍ക്ക് അയച്ചതോ സമര്‍പ്പിച്ചതോ ആയ ഒരു സാധനത്തിന്‍റെയും ഉത്തരവാദിത്തം അയാള്‍ ഏറ്റെടുക്കുന്നത് അത് പോലെ അവ തിരികെ നല്‍കാനും ഞങ്ങള്‍ ബാദ്ധ്യസ്ഥരല്ല.
മറ്റ് വെബ്സൈറ്റുകളുമായ ബന്ധം
താല്പര്യമുള്ള മറ്റ് വെബ്സൈറ്റുകളുമായി ഞങ്ങളുടെ വെബ്സൈറ്റിന് ബന്ധമുണ്ടാകാം. എന്നിരുന്നാലും ഞങ്ങളുടെ സൈറ്റില്‍ നിന്നും പുറത്ത് കടക്കുമ്പോള്‍ നിങ്ങള്‍ ഒരിക്കലെങ്കിലും അവ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത്തരം സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന വേളയില്‍ നിങ്ങള്‍ നല്‍കിയ വിവരങ്ങളുടെ രഹസ്യസ്വഭാവം നിലനിറുത്തുവാന്‍ ഞങ്ങള്‍ ഒരിക്കലും ബാദ്ധ്യസ്ഥരല്ല. ഞങ്ങളുടെ സ്വകാര്യതാ നിയമാവലിയില്‍ അവ ഉള്‍പ്പെട്ടിട്ടില്ല. അവര്‍ക്ക് അവരുടേതായ നിയമാവലികളും കൂക്കീസും ഉണ്ടായിരിക്കുന്നതാണ്. അവ പിന്‍തുടരാന്‍ അവര്‍ നിങ്ങളോട് ആവശ്യപ്പെടുകയും ചെയ്യും.